
'അമരന്‍' സിനിമ ബോക്‌സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ഒരു ബില്യന്‍ വ്യൂസ് നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവെച്ച് വിമര്‍ശനം ഉന്നയിച്ച് തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്‌സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടംകിട്ടാറില്ലെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു.
റൗഡി ബേബി എന്ന ഗാനത്തില്‍ ധനുഷിനൊപ്പം ചുവടുവെച്ച സായ് പല്ലവി തന്നെയാണ് അമരനിലെ നായികയും. എന്നാല്‍, ഇവ രണ്ടിന്റെയും സക്‌സസ് പോസ്റ്ററുകളില്‍ സായ് പല്ലവിയുടെ ചിത്രമില്ല. അമരന്റേതില്‍ നടന്‍ ശിവകാര്‍ത്തികേയന്റെ ഫോട്ടോ മാത്രമാണുള്ളത്. റൗഡി ബേബിയുടെ പോസ്റ്ററില്‍ ഗിറ്റാറുമായി നില്‍ക്കുന്ന ധനുഷ് ആണുള്ളത്. റൗഡി ബേബി ഗാനം പാടിയ ഗായിക ദീ എന്ന ദീക്ഷിത വെങ്കിടേശന്റെ ചിത്രവും റൗഡി ബേബിയുടെ ബില്യണ്‍ വ്യൂ പോസ്റ്ററിലില്ല.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളും ഏറെ ആരാധിക്കപ്പെടുന്നവരില്‍ ഒരാളുമായ കലാകാരിക്ക്, സക്‌സസ് പോസ്റ്ററില്‍ പുരുഷനൊപ്പം നില്‍ക്കാന്‍ ഇനിയും ഇടംകിട്ടിയിട്ടില്ല. റൗഡി ബേബി എന്താണോ അങ്ങനെയായി മാറിയത് ദീയുടെ ശബ്ദംകൊണ്ടാണ്, എന്നായിരുന്നു ചിന്മയി ശ്രീപദയുടെ ട്വീറ്റ്.
അതേസമയം, ചിന്മയിയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. റൗഡി ബേബി ഗാനത്തിന്റേതായി ചിന്മയി പങ്കുവെച്ച പോസ്റ്റര്‍, ആരാധകര്‍ ആരോ നിര്‍മിച്ചതാണെന്നായിരുന്നു ഒരു കൂട്ടരുടെ വാദം. അമരന്‍ വന്‍വിജയം ആകുന്നതിന് ശിവകാര്‍ത്തികേയന്റെ സാന്നിധ്യമാണ് നിര്‍ണായകമായതെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
Content Highlights: chinmayi sripada on missing of sai pallavi from amaran and rowdy baby success poster
Published: 21 Nov 2024, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented