ചെന്നൈ: ‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ശിവാജി ഗണേശൻ-കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി.

To advertise here,

ശിവാജി ഗണേശൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘തങ്കപതക്കം’ നിർമിച്ചത് ശാന്തിയായിരുന്നു. തേൻമൊഴി, വെട്രിവിഴ, നീതിയിൻ നിഴൽ എന്നീ ചിത്രങ്ങളും അവർ നിർമിച്ചു.
ചെന്നൈ നഗരത്തിലെ അറിയപ്പെടുന്ന ശാന്തി തിയേറ്ററിന് ശിവാജി ഗണേശൻ മകളുടെ പേരാണ് നൽകിയത്. ശിവാജി ഗണേശന്റെ വത്‌സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു ശാന്തിയും കുടുംബവും താമസിച്ചിരുന്നത്.

Also Read: “രണ്ടേ രണ്ടു കണ്ണുകൾക്കുമുന്നിലാണ് അഭിനയം, ഒരാളും ഒരു കോടി ആളും തുല്യം!"

സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ശാന്തിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മറ്റുസഹോദരങ്ങൾ: രാംകുമാർ (സിനിമാനിർമാതാവ്), തേൻമൊഴി.