പ്രശസ്ത തമിഴ് ​ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

To advertise here,

'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ​ഗാനമാണ് ബംബ അവസാനമായി പാടിയത്. ​

എ.ആർ. റഹ്മാനുവേണ്ടി നിരവധി ​ഗാനങ്ങൾ പാടിയ ​ഗായകനായിരുന്നു ബംബ. 'സർക്കാർ','യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങിയവയിലാണ് അദ്ദേഹം ഈയിടെ പാടിയ മറ്റു​ഗാനങ്ങൾ. 'പൊന്നിയിൻ സെൽവനിലെ ​ഗാനത്തിന്റെ കൺസേർട്ട് പതിപ്പിൽ ബംബ ബാക്കിയവും പ്രത്യക്ഷപ്പെട്ടിരുന്നു.

ബംബയുടെ വിയോഗത്തിൽ ഖദീജ റഹ്മാൻ അനുശോചനം അർപ്പിച്ചു. സന്തോഷ് ദയാനിധി, ശന്തനു ഭാ​ഗ്യരാജ്, ഖദീജ റഹ്മാൻ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.