റീലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സിജു സണ്ണിയുടേത്. വാഴയും രോമാഞ്ചവുമടക്കം ചിത്രങ്ങളില്‍ ഗംഭീരപ്രകടനം കാഴ്ചവെച്ച് സിനിമാ പ്രേക്ഷകരുടേയും പ്രശംസ നേടി. പുതിയ സിനിമകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന താരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

To advertise here,

നടി അനശ്വര രാജനൊപ്പമുള്ള ചിത്രമാണ് സിജു പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തേക്കാളേറെ അതിന്റെ അടിക്കുറിപ്പാണ് പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്. അനശ്വര രാജനെ മെന്‍ഷന്‍ ചെയ്ത് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്റെ ക്യാപ്ഷന്‍ ഇങ്ങനെ: ഞങ്ങള്‍ ഒന്നിക്കുന്നു... വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല... മുഹൂര്‍ത്തം 11:00am... മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം...

ഇത് എ.ഐ. ആണ്. വിശ്വസിക്കരുത് എന്ന കമന്റുമായി അനശ്വരയുമെത്തി. അതേസമയം, ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ചിത്രം പങ്കുവെച്ചതെന്നാണ് സൂചന. എങ്കിലും രസകരമായ കമന്റുമായി ആരാധകരുമെത്തി.

പറ്റിക്കാന്‍വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ ബ്രോ എന്നാണ് ഒരു കമന്റ്. സിജുവിനെ ക്യാപ്ഷന്‍ സ്റ്റാര്‍ എന്നും ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. ഡേയ് സിജു ഉള്ളതാണോ, നീ പണ്ടേ ഉടായിപ്പാണ്, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.