സിനിമകള്‍ കണ്ടന്റില്‍ എത്ര മുന്‍പന്തിയില്‍ നിന്നാലും താരമൂല്യത്തിനെ കവച്ചു വെക്കാന്‍ കഴിയില്ലെന്ന് മുകള്‍പ്പരപ്പ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ സിബി പടിയറ. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിബി പടിയറ ഇക്കാര്യം പങ്കുവെച്ചത്.
മലയാളസിനിമയില്‍ കണ്ടന്റ് ആണ് പ്രധാനമെന്ന് പറയുമ്പോഴും വലിയ താരനിരയുള്ള ചിത്രങ്ങള്‍ക്കാണ് മാത്രമാണ് കൂടുതല്‍ റിലീസ് കേന്ദ്രങ്ങള്‍ ലഭിക്കുന്നതെന്നു. കൂടുതല്‍ പ്രേക്ഷകരിലേക്ക് തന്റെ ചിത്രമെത്തിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറയുന്നു.
സംവിധായകന്‍ സിബി പടിയറ പങ്കുവെച്ച കുറുപ്പ്;
സുഹൃത്തുക്കളെ,
മലയാളസിനിമയില്‍ കണ്ടന്റ് ആണ് പ്രധാനമെന്ന് പറയുമ്പോഴും വലിയ താരനിരയുള്ള ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ റിലിസ് കേന്ദ്രങ്ങള്‍ ലഭിക്കുന്നത്.
സിനിമകള്‍ കണ്ടന്റില്‍ എത്ര മുന്‍പന്തിയില്‍ നിന്നാലും താരമൂല്യത്തിനെ കവച്ചു വെക്കാന്‍ കഴിയില്ല.
മാക്‌സിമം പ്രേക്ഷകരിലേക്ക് ഞങ്ങളുടെ ചിത്രം മുകള്‍പ്പരപ്പ് എത്തിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സിനിമയ്ക്ക് കൂടുതല്‍ തീയറ്ററുകള്‍ നേടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു
മുകള്‍പ്പരപ്പ് സെപ്റ്റംബര്‍ ഒന്നിന് നിങ്ങളുടെ മുന്‍പിലേക്ക് എത്തുന്നതാണ്
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് 'മുകള്‍പ്പരപ്പ്.' ഈ മാസം ആദ്യം റിലീസിന് ഒരുങ്ങിയ ചിത്രം പിന്നീട് റീലീസ് മാറ്റുകയായിരുന്നു.സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുനില്‍ സൂര്യയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അന്തരിച്ച പ്രശസ്ത നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അപര്‍ണ ജനാര്‍ദ്ദനന്‍ നായികയാകുന്ന ചിത്രത്തില്‍ സംഗീതത്തിനും പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യമുണ്ട്. നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങുന്ന ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജെ.പി. തവറൂലാണ് നിര്‍മ്മാതാവ്. ചിത്രം ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിംസ് വഴി ജ്യോതിസ് വിഷന്‍ സെപ്റ്റംബര്‍ ഒന്നിന് തിയേറ്ററില്‍ എത്തിക്കും .
ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഊര്‍മിള ഉണ്ണി, ചിത്ര നായര്‍, ചന്ദ്രദാസന്‍ ലോകധര്‍മ്മി, ടി.പി കുഞ്ഞിക്കണ്ണന്‍, മജീദ്, ബിന്ദു കൃഷ്ണ, രജിത മധു, ശരത്ത് അമ്പാടി, ശ്രീഹരി എന്നിവര്‍ക്കൊപ്പം നൂറോളം പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്.
സംഗീതം: പ്രമോദ് സാരംഗ്, ജോജി തോമസ്. ഗാനരചന : ജെ.പി. തവറൂല്‍, സിബി പടിയറ. എഡിറ്റര്‍ & കരയേറ്റിവ് ഡയറക്ടര്‍ : ലിന്‍സണ്‍ റാഫേല്‍. പശ്ചാത്തല സംഗീതം: അലന്‍വര്‍ഗീസ്. ചീഫ് അസോസിയററ്റ്: ശ്രീകുമാര്‍ വള്ളംകുളം. ഫിനാന്‍സ് കണ്‍ട്രോളര്‍: ടി.പി. ഗംഗാധരന്‍, പ്രൊജക്റ്റ് മാനേജര്‍: ബെന്നി നെല്ലുവേലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: പ്രവീണ്‍ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്‌സിംഗ്: ജുബിന്‍ രാജ്. സ്റ്റുഡിയോ: മീഡിയ പ്‌ളസ് കൊച്ചി & വിസ്മയാസ് മാക്‌സ് തിരുവനന്തപുരം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : റോജിന്‍ കെ റോയ്.
Content Highlights: Siby Padiyara about mukalparappu movie release
Published: 11 Aug 2023, 09:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented