മമ്മൂട്ടിയുമൊപ്പമുള്ള ഒരു സിനിമ സ്വപ്‌നമാണെന്ന് സംവിധായകന്‍ സിബി മലയില്‍. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് ഇന്ന് റിലീസ് ചെയ്യുകയാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയില്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
മമ്മൂട്ടിയുമായി ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് എന്റെ പക്കലുണ്ട്. അത് അദ്ദേഹത്തിനോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും നടക്കും. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് സ്വപ്‌നമാണ്. അദ്ദേഹം തുറന്ന മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തെ സമീപിക്കാന്‍ എളുപ്പമാണ്. ഞാന്‍ സമീപിക്കാത്തതിന്റെ പ്രശ്‌നം മാത്രമേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹവുമായി എനിക്ക് ചെയ്യാന്‍ സാധിക്കുന്ന വിഷയം വന്നില്ല എന്നേയുള്ളൂ- സിബി മലയില്‍ പറഞ്ഞു.
സിനിമയിലെ സൗഹൃദങ്ങള്‍ പുതിയ കാലത്ത് പഴയതിനോളം ശക്തമല്ലെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. എല്ലാവരും ഓരോ തുരുത്തകളിലേക്ക് ചുരുങ്ങിപോയതായി തോന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയിലുണ്ടാകുന്ന ബന്ധങ്ങള്‍ ഇപ്പോള്‍ ശിഥിലമാണെന്ന് തോന്നിയിട്ടുണ്ട്. പണ്ടുകാലത്ത് എല്ലാവരും ഒരുമിച്ചിരുന്ന് കൂട്ടായി ചര്‍ച്ചകള്‍ ചെയ്യും. ഇന്ന് കാരവന്‍ സംസ്‌കാരമായി. എല്ലാവരും ഓരോ തുരുത്തുകളിലാണ്. എല്ലാവരും അവനവനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാല്‍ പണ്ടൊന്നും അങ്ങനെയായിരുന്നില്ല. പണ്ടൊരു കഥ നിര്‍മാതാവിലെത്തി സംവിധായകനിലേക്കെത്തി പിന്നീടാണ് അഭിനേതാക്കളിലേക്കെത്തുന്നത്. ഇന്ന് അഭിനേതാവാണ് ഏങ്ങനെയുള്ള സിനിമ വേണമെന്ന് തീരുമാനിക്കുന്നത്. അതിന് കീഴ്‌പ്പെട്ട് നില്‍ക്കുന്ന സാങ്കേതിക വിദഗ്ധരുമുള്ളപ്പോള്‍ വളരെ വിചിത്രമായ സാഹചര്യമുണ്ടാകുന്നു. ഒരു അഭിനേതാവിന് സ്വാഭാവികമായി ആരാധകര്‍ ഉണ്ടാകും. എന്നാല്‍ അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സിനിമ എടുക്കുന്നത് ഒരിക്കലും ശാശ്വതമല്ല. സമീപകാലത്ത് ഇറങ്ങിയ പല സൂപ്പര്‍താരങ്ങളുടെയും സിനിമ പരാജയപ്പെട്ടത് അതിനുദാഹരണമാണ്- സിബി മലയില്‍ പറഞ്ഞു.
Content Highlights: Sibi Malayil About Mammootty film, Kotthu movie release, Asif Ali, Nikhila vimal Roshan Mathew
Published: 16 Sept 2022, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented