കൊച്ചി: 'കത്തി താഴെ ഇടെടാ' എന്നതാണ് കൊത്ത് എന്ന സിനിമയുടെ ടാഗ് ലൈന്‍ എന്ന് സംവിധായകന്‍ സിബി മലയില്‍. സിനിമയുടെ റിലീസിനു ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

To advertise here,

സിനിമയുടെ ഫസ്റ്റ് ഷോയുടെ ഇന്റര്‍വെല്‍ മുതല്‍ മികച്ച അഭിപ്രായം വന്നു തുടങ്ങി. അക്രമരാഷ്ട്രീയം പറയുന്ന ചിത്രമാണിതെന്നും എന്നാല്‍ മനുഷ്യ ബന്ധങ്ങളുടെ, കുടുംബത്തിന്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.

നാല് ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ഒരു ജീവന്റെ നഷ്ടത്തിനുള്ള തിരിച്ചടി അതേ നാണയത്തില്‍ മറ്റൊരു ജീവനെടുക്കുകയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് ഓര്‍മിപ്പിക്കുകയാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു. 

ഇടതുപക്ഷ സഹയാത്രികരായ ഷാനു, സുമേഷ് എന്നിവരുടെ സൗഹൃദമാണ് ചിത്രത്തിന്റെ കേന്ദ്രം. ആസിഫ് അലി, റോഷന്‍മാത്യു, നിഖില വിമല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.