അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ സക്‌സസ് ടീസര്‍ പുറത്ത്. മമ്മൂട്ടി-അജയ് വാസുദേവന്‍ കൂട്ടുകെട്ടിന്റെ ഹാട്രിക് ഹിറ്റ് ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിലാണ് ഈ ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്.

To advertise here,

ഒരു മാസ് പ്രതിനായകവേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. കഥയ്ക്ക് കരുത്തേകി തമാശയുടെ മേമ്പൊടിയുള്ള പഞ്ച് ഡയലോഗുകള്‍, മാനറിസങ്ങള്‍, തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍. ഇതിനെല്ലാം പുറമെ കറുപ്പുടുത്ത്, കാതുകുത്തി, വെള്ളിച്ചെയിനുമണിഞ്ഞ് വിലകൂടിയ കാറുകളിലെത്തിയുള്ള മെഗാസ്റ്റാറിന്റെ ഓള്‍ റൗണ്ട് പ്രകടനം. 

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രം. മുന്‍ചിത്രങ്ങളുടെ പാതയില്‍ തന്നെ ആക്ഷന്‍, മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണയും സംവിധായകന്‍ കഥ പറഞ്ഞത്.

അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം റെനഡിവും നിര്‍മാണം ജോബി ജോര്‍ജ്ജുമാണ്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണന്‍, വിവേകാ, രാജ് കിരണ്‍ എന്നിവരാണ്. റിയാസ് കെ ബദാറാണ് ഷൈലോക്കിന്റെ എഡിറ്റര്‍.

Content Highlights : shylock movie teaser mammooty ajai vasudev