തന്റെ ജിമ്മിന്റെ നവീകരണത്തിന് ഷിയാസ് പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്ന ഓഡിയോയിലുണ്ട്.

നഗ്നചിത്രങ്ങൾ പോൺ സൈറ്റിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് പണം തട്ടിയെന്ന കേസിൽ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പാലാരിവട്ടം പോലീസ് ഷിയാസിനെതിരെ കേസെടുത്തിന് പിന്നാലെയാണിപ്പോൾ ശബ്ദസന്ദേശം പുറത്തുവന്നത്.
തന്റെ ജിമ്മിന്റെ നവീകരണത്തിന് ഷിയാസ് പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്ന ഓഡിയോയിലുണ്ട്. പരാതിക്കാരിയുടെ സുഹൃത്തിനോട് പണം ആവശ്യപ്പെടാൻ ഷിയാസ് പറയുന്നതും ഇതിലുണ്ട്. പണം അക്കൗണ്ട് വഴിയല്ലാതെ നേരിട്ട് കൈമാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
"നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ. ജിം എന്തായാലും ഞാൻ സെറ്റാക്കും. നിന്‍റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീർക്കണമെന്നാണ് മനസ് പറയുന്നത്. അത് തീർക്കും. നിന്‍റെയീ സ്റ്റാറ്റസിടൽ ഒന്ന് കുറച്ചോട്ടാ. എന്‍റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും. 30,000 രൂപയ്ക്ക് തീർക്കണമെന്ന് കരുതി തുടങ്ങിയതാ. ഇപ്പോൾ ഒരുലക്ഷം രൂപയായി. നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാൻ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ… നീ അവന് മെസേജ് അയയ്ക്ക്, വോയിസ്.. ഒരു 10 ലക്ഷം റുപ്പീസിന്‍റെ ആവശ്യമുണ്ട്.. അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോ തിരിച്ച് തരാം എന്ന് പറ. അവനെന്താ പറയുന്നേ എന്ന് നോക്ക്.
അക്കൗണ്ട് വഴി അഞ്ച് ലക്ഷം, പത്തു ലക്ഷമൊക്കെ ഇടുമ്പോൾ അവർ സോഴ്സ് ചോദിക്കും. അതിലുംഭേദം നീയെനിക്ക് നേരിട്ട് പൈസ തന്നിട്ട് ആവശ്യമുണ്ടെങ്കിൽ മാത്രം അക്കൗണ്ടിലിടുക. അപ്പോൾ നമുക്ക് പറയാമല്ലോ ജിമ്മിന്റെ വർക്കിന്റെ പൈസയാണെന്ന്. അങ്ങനെ ചെയ്യുന്നതാണ് നല്ലത്. എനിക്ക് റിസ്കെടുക്കാൻ പറ്റില്ല. നീയെനിക്ക് നേരിട്ടുതന്നാൽ മതി. അക്കൗണ്ടിലൂടെ വേണ്ട. എനിക്കൊരു പേഴ്സണൽ ലോൺ ക്ലോസ് ചെയ്യണം. അഞ്ചു ലക്ഷത്തോളമുണ്ട്. വേറെ പ്രശ്നമൊന്നുമില്ല." ഷിയാസിന്റെ ശബ്ദസന്ദേശങ്ങളിലുള്ളത് ഇങ്ങനെ.
തന്നെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്ന പരാതിയുമായാണ് പരാതിക്കാരി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് അവർ ആരോപിക്കുന്നു. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും അവർ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതിയുമായി മുന്നോട്ടുവന്നതെന്നും അവർ പരാതിയിൽ പറഞ്ഞു.
നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഷിയാസ് കരീം അറസ്റ്റിലായിരുന്നു. മൂന്ന് വർഷം മുമ്പ് ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഫിറ്റ്‌നസ് ട്രെയ്‌നറായിരുന്ന കാസർകോട് സ്വദേശിയാണ് അന്ന് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പലപ്പോഴായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും അന്ന് യുവതി ആരോപിച്ചിരുന്നു.
Content Highlights: Leaked audio recordings have surfaced allegedly featuring Shiyas Kareem pressuring a woman for large sums of cash to fund his gym and settle loans, while threatening to leak private videos if his financial demands were not met.
Published: 28 Apr 2026, 02:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented