
നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ ഫെഫ്ക ജനറൽ കൗൺസിലിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാനും യുവതാരങ്ങൾ സിനിമയിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നും അച്ചടക്കമില്ലാതെ പെരുമാറുന്നുവെന്നും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷിബു ജി സുശീലന്റെ കുറിപ്പ്.
അണിയറ പ്രവർത്തകർ യുവ തലമുറയിലെ നടന്മാരോട് എന്തോ തെറ്റ് ചെയ്തു എന്നാ രീതിയിൽ ആണ് അവർ പ്രതികരിക്കുന്നത്. വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക, ഷൂട്ടിങ്ങിന് സമയത്ത് എത്തിരിക്കുക തുടങ്ങി ദ്രോഹം മാത്രം ചെയ്യുന്ന ഇവരെ അവരുടെ വഴിക്ക് വിടുക എന്നാണ് ഷിബു ജി സുശീലൻ പറയുന്നത്. ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് ആ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയെന്നും അതിൽ അതിയായ കുറ്റബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിബു ജി സുശീലന്റെ കുറിപ്പ്
ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി എന്നനിലയിൽ അംഗങ്ങളുടെയും, അത് പോലെ ഫെഫ്ക്കയിലെ മറ്റ് യൂണിയൻ സഹപ്രവർത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങൾ ഡെയിലി കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്... പക്ഷേ ഇന്നലെ ഫെഫ്ക്ക ജനറൽ കൌൺസിൽ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റിംഗ് നടന്നു..
പുതിയ തലമുറയിലെ അഭിനേതാക്കൾ ലൊക്കേഷനിൽ കാട്ടിക്കൂടുന്നപ്രശ്നങ്ങളെ പറ്റി... ഈ പ്രശ്നത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്.. ഷൂട്ടിംഗ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, നമ്മൾ അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം...അങ്ങനെ നിരവധി തലവേദന... നമ്മൾ എന്തിന് ഇത് സഹിക്കണം..
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്...
സിനിമ നിർമ്മാതാക്കൾ എന്തിനാണ് ഇവരെ വെച്ച് സിനിമഎടുക്കുന്നത്.. സംവിധായകർ, എഴുത്തുകാർ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങൾ ഈ പ്രശ്നക്കാരുടെ പുറകെ പോകാതിരിക്കുക. അവർ സമാധാനത്തോടെ വീട്ടിൽ ഇരിക്കട്ടെ... നമ്മൾ എന്തിന് അവരുടെ സമാധാനം കളയണം....എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷർ, ഉറക്കമില്ലായിമ നമ്മൾ വാങ്ങണം...
അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണർത്താൻ പോകരുത്.. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക.. അവർ വേണ്ടുവോളം വിശ്രമിക്കട്ടെ... നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്..
ഇങ്ങനെ സിനിമ ഇൻഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മൾ എന്തിന് ഉൾപ്പെടുത്തണം..
സമാധാനത്തോടെ ജോലിയിൽ ആത്മാർത്ഥ ഉള്ളവരെ വെച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്...
മുപ്പതു വർഷം ആയി ഞാൻ സിനിമയിൽ വന്നിട്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം... പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി .. അമ്മ ഭാരവാഹികളോട് സത്യത്തിൽ മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന കുറ്റബോധം ഇപ്പോൾ എനിക്കുണ്ട്..
ഈ യുവനടൻ മലയാളസിനിമക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന് സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയില്ല..
Content Highlights: Shibu G Suseelan about young actors issue, fefka, Malayalam cinema controversy
Published: 19 Apr 2023, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented