
അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടിയ്‌ക്കെതിരേ നടി ഷെര്‍ലിന്‍ ചോപ്ര. രാജ് കുന്ദ്രയുടെ കമ്പനി നിര്‍മിച്ചിരുന്നത് ബി ഗ്രേഡ് വീഡിയോകളായിരുന്നുവെന്നും മറ്റു ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും ശില്‍പ്പ മൊഴി നല്‍കിയിരുന്നു.
'ശില്‍പ്പ ദീദി' എന്ന് അഭിസംബോധന ചെയ്താണ് ഷെര്‍ലിന്‍ ചോപ്രയുടെ വിമര്‍ശനം. 'ദീദിയ്ക്ക് ഭര്‍ത്താവിനെക്കുറിച്ച് ഒന്നും അറിയില്ല, ഭര്‍ത്താവിന്റെ ഇടപാടുകളെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വത്തുവകകളെക്കുറിച്ചും അറിയില്ല അല്ലേ? അതിശയം തന്നെ'- ഷെര്‍ലിന്‍ ചോപ്ര പ്രതികരിച്ചു.
രാജ് കുന്ദ്ര തന്റെ വീഡിയോകള്‍ ശില്‍പ്പയെ കാണിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞുവെന്നും ഷെര്‍ലിന്‍ ചോപ്ര നേരത്തേ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ശില്‍പ്പയ്ക്ക് അറിവില്ലാതെ രാജ് കുന്ദ്ര ഒന്നും ചെയ്യില്ലെന്നായിരുന്നു ഷെര്‍ലിന്റെ ആരോപണം.
കേസില്‍ രാജ് കുന്ദ്ര കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങി. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തന്നെ കേസിലേക്ക് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചു
ജൂലൈയിലാണ് അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ്കുന്ദ്ര അറസ്റ്റിലാകുന്നത്.
Content Highlights: Sherlyn Chopra against Shilpa Shetty Kundra, Raj Kundra gets Bail
Published: 21 Sept 2021, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented