കേരളക്കരയാകെ ഏറ്റെടുത്ത ലജ്ജാവതിക്ക് ശേഷം പുതിയൊരു ഹിറ്റുമായി ട്രെൻഡിങ് കോമ്പോ ജയരാജും ജാസി ഗിഫ്റ്റും ഒന്നിച്ചെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ "ശാന്തമീരാത്രി" യിലൂടെയാണ് 20 വർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുന്നത്. ചിത്രം മെയ് 9ന് തിയറ്ററുകളിൽ എത്തും.  

To advertise here,

ന്യൂ ജനറേഷൻ സിനിമയുടെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജയരാജ്‌, റോൾഡ് തോമസ്, ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, സുരേഷ് ഐപ്പ്, ജോർജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവരാണ് നിർമ്മാതാക്കൾ. പുതിയ കാലത്തിന്റെ പ്രണയവും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും തമ്മിൽ കൂടി ചേരുകയാണ് ചിത്രത്തിലൂടെ.    സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് ശാന്തമീരാത്രി. 

കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജാസി ഗിഫ്റ്റ്. കെ.ആർ.ഗോകുൽ, എസ്തർ അനിൽ, സിദ്ധാർഥ് ഭരതൻ, കൈലാഷ്, മാലാ പാർവതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കൂടാതെ ടിനി ടോം, ശശികുമാർ, ചിലമ്പൻ, ജീൻ പോൾ ലാൽ, പ്രമോദ് വെളിയനാട്, നസീർ സക്രാന്തി, വിനോദ് കുരിയന്നൂർ, സജി പി, സബിത ജയരാജ്‌, ഷിബു നായർ, സാബു ഭഗവതി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഛായഗ്രഹണം -നവീൻ ജോസഫ് സെബാസ്റ്റ്യൻ & വിഘ്‌നേഷ് വ്യാസ് (UK). എഡിറ്റർ -സൂരജ് ഇ എസ്. പ്രൊഡക്ഷൻ ഡിസൈൻ -സുഭാഷ് കാരുൺ, പ്രൊഡക്ഷൻ കൺട്രോളർ -സജി കോട്ടയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -വിഷ്ണു & രാഹുൽജിത്, അസോസിയേറ്റ് ഡയറക്ടർ -സജിത്ത് ബാലകൃഷ്ണൻ & ലെസ്ലി സഹജം അഗസ്റ്റിൻ, ഓഡിയോഗ്രാഫി -വിനോദ് പി ശിവരാമൻ, വസ്ത്രലങ്കാരം -കുമാർ എടപ്പാൾ, മേക്കപ്പ്  -രതീഷ് അമ്പാടി, സ്റ്റിൽസ് -സമ്പത്ത് നാരായണൻ, പിആർഓ -മഞ്ജു ഗോപിനാഥ്. ഡിസൈൻസ് യെല്ലോടൂത്ത്സ്.