ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ മേയ് എട്ടിന് തിയേറ്ററുകളിലെത്തും. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഏറെ ആഗ്രഹത്തോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ ചാർജെടുക്കുന്നതും തുടർന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്നങ്ങളുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങൾക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നു.
പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തിൽ 'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന ദൃഢം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു.
മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റർ വിനായക്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അമരേഷ് കുമാർ, വസ്ത്രാലങ്കാരം ലേഖ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പർമേശ്വരൻ, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് - ബ്രിങ്ഫോർത്ത്, മേക്കപ്പ് രതീഷ് വിജയൻ, സ്റ്റണ്ട് സൂപ്പർവിഷൻ ടോണി മാഗ്വിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പിആർഒ - ആതിര ദിൽജിത്.
ബുക്ക് മൈ ഷോയിലൂടെ ഉൾപ്പെടെ ചിത്രത്തിന്റെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാം.
Content Highlights: Shane Nigam stars as SI Vijay Radhakrishnan in the thriller 'Dridham', releasing May 8. Presented by Jeethu Joseph, the film follows a rural police officer facing unexpected crises.
Published: 06 May 2026, 08:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented