
ബിനു ജോര്‍ജ് അലക്‌സാണ്ടര്‍, പ്രീതി അസ്‌റാനി, ഷെയിന്‍ നിഗം, ശന്തനു ഭാഗ്യരാജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അലക്‌സ് ജെ. പുളിക്കല്‍ എന്നിവര്‍ 'ബള്‍ട്ടി'യുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ | ഫോട്ടോ: മാതൃഭൂമി
ദുബായ്: കഷ്ടപാടിന്റെ കണക്ക് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമില്ലെങ്കിലും തന്റെ ഇത്രയും കാലത്തെ കഠിനാധ്വാനത്തിന് കിട്ടിയ ഫലമാണ് 'ബള്‍ട്ടി' സിനിമയുടെ വിജയമെന്നും നടന്‍ ഷെയിന്‍ നിഗം ദുബായില്‍ പറഞ്ഞു. എന്നെ കുറിച്ച് പ്രേക്ഷകര്‍ പറയുമ്പോള്‍ എന്റെ വാപ്പച്ചിയെ കൂടി ഓര്‍ക്കുന്നത് വലിയ സന്തോഷമാണെന്നും നടന്‍ പറഞ്ഞു ദുബായില്‍ 'ബള്‍ട്ടി' എന്ന സിനിമയുടെ റീലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
'ബള്‍ട്ടി' സിനിമ ഒരു സ്വപ്‌നമായിരുന്നുവെന്നും ഷെയിന്‍ എന്ന നടന്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇത് യാഥാര്‍ഥ്യമായതെന്നും നിര്‍മാതാവ് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. സിനിമയുടെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍. ഇന്ത്യയ്‌ക്കൊപ്പം ഗള്‍ഫിലും റീലീസായ 'ബള്‍ട്ടി' എന്ന സിനിമയുടെ ദുബായിലെ പ്രമോഷന്‍ പരിപാടികളില്‍ നടിയും നായികയുമായ പ്രീതി അസ്‌റാനി, താരദമ്പതികളായ ഭാഗ്യരാജ്- പൂര്‍ണ്ണിമ ജയറാം എന്നിവരുടെ മകന്‍ ശാന്തനു ഭാഗ്യരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യാമറമാന്‍ അലക്‌സ് ജെ. പുളിക്കല്‍ എന്നിവരും പങ്കെടുത്തു.
Content Highlights: Actor Shane Nigam discusses the success of his film `Balti`, his father`s legacy, and the hard work behind it, speaking at the Dubai premiere
Published: 28 Sept 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented