
ഹോമി അഡാജാനിയ സംവിധാനം ചെയ്ത ഷാഹിദ് കപൂർ, രശ്മിക മന്ദാന, കൃതി സനോൺ എന്നിവർ അഭിനയിച്ച കോക്ക്‌ടെയിൽ 2 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 2012-ലെ ഹിറ്റ് ചിത്രമായ കോക്ക്‌ടെയിലിന്റെ തുടർച്ചയായി വന്ന ഈ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) 'എ' റേറ്റിങ് ആണ് നൽകിയത്. ഇതിൽ പ്രതികരികരിച്ചിരിക്കുകയാണിപ്പോൾ നടൻ ഷാഹിദ് കപൂർ.
എ സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിഷയങ്ങളൊന്നും ചിത്രത്തിൽ ഇല്ലെന്നും എന്തുകൊണ്ടാണ് അത്തരമൊരു റേറ്റിങ് ലഭിച്ചതെന്ന് അറിയില്ലെന്നും ഷാഹിദ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. കുടുംബത്തോടൊപ്പം ഇരുന്ന് കാണാവുന്ന ചിത്രമാണിതെന്നും ഷാഹിദ് പ്രേക്ഷകർക്ക് ഉറപ്പുനൽകി. കോക്ക്‌ടെയിൽ 2-ന്റെ പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
'ഈ സിനിമയിൽ നിങ്ങൾക്ക് എതിർക്കാൻ കഴിയുന്ന ഒന്നും ഇല്ല. ചിത്രത്തിന് അഡൾട്ട് സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത് എന്നാൽ അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. എല്ലാവർക്കും ഒരുമിച്ച് കാണാവുന്ന, മൂന്ന് പേരുടെ കഥയാണ് ഈ ചിത്രം പറയുന്നത്-' ഷാഹിദ് പറഞ്ഞു.
ഈ സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർ സന്തോഷത്തോടെ തിയേറ്റർ വിട്ടുപോകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോക്ക്‌ടെയിൽ 2-ൽ ലെസ്ബിയൻ പ്രണയമോ മറ്റോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ ഈ മൂന്ന് കഥാപാത്രങ്ങൾ തമ്മിൽ ശാരീരികമായ അടുപ്പമല്ല, വൈകാരികമായ അടുപ്പമാണ് ഉള്ളതെന്ന് നടി കൃതി തുറന്നു പറഞ്ഞിരുന്നു.
ലവ് രഞ്ജനും തരുൺ ജെയിനും ചേർന്നാണ് കോക്ക്‌ടെയിൽ 2-ന്റെ തിരക്കഥ രചിച്ചത്. ദിനേഷ് വിജാൻ, ലവ് രഞ്ജൻ, അങ്കുർ ഗാർഗ് എന്നിവർ മാഡോക്ക് ഫിലിംസ്, ലവ് ഫിലിംസ് ബാനറിൽ നിർമിച്ച ചിത്രമാണിത്. ചിത്രത്തിൽ കുനാൽ എന്ന കഥാപാത്രത്തെയാണ് ഷാഹിദ് അവതരിപ്പിക്കുന്നത്.
Content Highlights: Shahid Kapoor expresses confusion over CBFC granting an 'A' rating to Cocktail 2., The actor emphasizes that the film is suitable for family viewing., The story focuses on emotional connections rather than physical intimacy., Directed by Homi Adajania, starring Shahid Kapoor, Kriti Sanon, and Rashmika Mandanna.
Published: 20 Jun 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented