ബോളിവുഡിലെ സ്‌പൈ ആക്ഷന്‍ പരമ്പരയായ ടൈഗറിന്റെ മൂന്നാംപതിപ്പില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു. സല്‍മാന്‍ഖാന്‍ നായകനാകുന്ന ചിത്രത്തിലെ സംഘട്ടനരംഗത്തില്‍ ഹിറ്റ് കഥാപാത്രമായ 'പഠാന്‍' ആയാണ് ഷാരൂഖ് ഭാഗമാകുക. ഏപ്രിലില്‍ ഏഴുദിവസം മുംബൈയില്‍ ചിത്രീകരണം നടക്കും.

To advertise here,

ഇരുവരുടെയും രംഗങ്ങള്‍ ഉറപ്പിക്കുന്നതിനും മറ്റുമായി ആറുമാസം ചെലവഴിച്ചതായി സംവിധായകന്‍ മനീഷ് ശര്‍മയും എഴുത്തുകാരന്‍ ആദിത്യചോപ്രയും അറിയിച്ചു.

പഠാനില്‍ ഷാരൂഖും സല്‍മാന്റെ ടൈഗറും ഒരുമിച്ചുള്ള രംഗത്തിന് പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ടൈഗര്‍ 3-യില്‍ പഠാനെ കൊണ്ടുവരാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചത്. ദീപാവലിക്ക് റിലീസിന് തയ്യാറെടുക്കുന്ന ടൈഗര്‍ 3-ല്‍ കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.