ൽമാൻ ഖാൻ നായകനായെത്തിയ 'ടെെ​ഗർ 3' ബോക്സോഫീസിൽ കുതിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രം ഇന്ത്യയിൽ നിന്ന് 200 കോടി നേടിയിരിക്കുകയാണ്. ആദ്യ​ദിനം 44.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്.

To advertise here,

കേരളത്തിൽ നിന്ന് ഒരുകോടിക്ക് മുകളിൽ ആദ്യദിനം ചിത്രം നേടിയിരുന്നു. വെള്ളിയാഴ്ച 13 കോടി രൂപ കൂടി നേടിയതോടെയാണ് ചിത്രം 200 കോടി ക്ലബ്ബിലെത്തിയത്. ആ​ഗോള തലത്തിൽ 300 കോടിയിലധികം രൂപ 'ടെെ​ഗർ 3' നേടിയെന്നാണ് വിവരങ്ങൾ. 

യഷ് രാജ് ഫിലിംസിന്റെ സ്പെെ യൂണിവേഴ്സിന്റെ ഭാ​ഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരം​ഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനിൽ ടൈ​ഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയിരുന്നു. 

ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈ​ഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്. ടൈ​ഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈ​ഗർ 3.

മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സം​ഗീത സംവിധാനവും അനയ് ഓം ​ഗോസ്വാമി ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'ടൈ​ഗർ 3'യുടെ നിർമാണം.