എന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം ആര്‍.എസ്.വിമല്‍ തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ശശിയും ശകുന്തളയും. നവാഗതനായ ബച്ചാള്‍ മഹമ്മദ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. കാല്ലങ്കോട്,ചിറ്റൂര്‍ പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം എഴുപതുകാലഘട്ടത്തിന്റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയല്‍ കോളജുകളുടെ പരസ്പര കലഹവും പ്രണയവുമൊക്കെ ഇതിവൃത്തമാകുന്നു.
പുതുമുഖങ്ങളായ ഷാഹിന്‍, ആമി, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, ബാലാജി ശര്‍മ്മ, അശ്വിന്‍കുമാര്‍, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണാ, എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - പ്രകാശ് അലക്‌സ്, പശ്ചാത്തല സംഗീതം -കെ.പി, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - വിനയന്‍.എം.ജെ, കലാസംവിധാനം - വസന്ത് പെരിങ്ങോട്, മേക്കപ്പ് - വിപിന്‍ ഓമശ്ശേരി. കോസ്റ്റ്യും - ഡിസൈന്‍ - കുമാര്‍ എടപ്പാള്‍, സംഘട്ടനം - അഷറഫ് ഗുരുക്കള്‍, ആമി ഫിലിംസിന്റെ ബാനറില്‍, ആര്‍.എസ്.വിമല്‍, സലാം താലിക്കാട്ട്, നേഹ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. മാര്‍ച്ചുമാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. വാഴൂര്‍ ജോസ്. ഫാട്ടോ - ഷിബി ശിവദാസ്.
Content Highlights: Sasiyum Sakunthalayum malayalam film RS Vimal
Published: 22 Feb 2023, 04:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented