സന്താനം നായകനായെത്തുന്ന 'ബിസ്കോത്തി 'ന്റെ ട്രെയ്ലർ പുറത്തിറങ്ങി. മൂന്നു കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ സന്താനം അവതരിപ്പിക്കുന്നത്. അതിലൊന്ന് ബാഹുബലിയെ അനുകരിച്ചുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ് . ബാഹുബലിയായി സന്താനവും കട്ടപ്പയായി മൊട്ട രാജേന്ദ്രനും എത്തുന്നു. അഞ്ഞൂറിൽ പരം നടീനടന്മാരെ ഉൾപ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ ബ്രഹ്മാണ്ഡ അരമനയുടെ സെറ്റിൽ വെച്ചാണ് ഈ എപ്പിസോഡ് ചിത്രീകരിച്ചിട്ടുള്ളത് .

To advertise here,

മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ ദൃശ്യവൽക്കരിച്ചിരിക്കുന്നത് . ' ജയം കൊണ്ടാൻ ' , 'കണ്ടേൻ കാതലൈ ' , ' ഇവൻ തന്തിരൻ ' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ആർ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും . ഒരു ബിസ്കറ്റ് കമ്പനി പ്രധാന കഥാപാത്രം പോലെ ചിത്രത്തിലുടനീളം ഉണ്ടെന്നതിനാലാണ് ' ബിസ്കോത് 'എന്ന് പേരിട്ടത് . സന്താനത്തിന്റെ ആരാധകർക്ക് മാത്രമല്ല എല്ലാ വിഭാഗം സിനിമാ ആസ്വാദകർക്കും ഇഷ്ടപ്പെടുന്ന , സന്താനത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകാവുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ ആർ .കണ്ണൻ പറയുന്നു .

താരാ അലിഷാ പെരിയും, മിസ്സ് കർണാടക സ്വാതി മുപ്പാലയുമാണ് ' ബിസ്കോത്തി'ലെ സന്താനത്തിന്റെ നായികമാർ . അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രദ്ധേയനായ രാധനാണ് സംഗീത സംവിധായകൻ .

Content Highlights :Santhanam Movie Biskot Trailer Viral Santhanam As Bahubali