വളരെ കുറച്ച് കാലമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം പരസ്യ ചിത്രങ്ങളിലൂടെ ഇടക്കിടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ടായിരുന്നു.

To advertise here,

യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഏതാണ്ട് 15 വർഷത്തോളമായി യോ​ഗ അഭ്യസിക്കുന്നുണ്ട് താരം. മൈസൂരിൽ നിന്ന് താരം യോ​ഗയിൽ വിദ​ഗ്ദ പരിശീലനം നേടിയിട്ടുമുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം.

Content Highlights : Samyuktha Varma Yoga Video Viral