കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

സാമന്തയും രാജ് നിദിമോരുവും | ഫോട്ടോ: www.instagram.com/samantharuthprabhuoffl/
സാമന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് ആക്കംകൂട്ടി പുതിയ ചിത്രം. തന്റെ സോഷ്യൽ മീഡിയാ പേജിൽ സാമന്ത പോസ്റ്റ് ചെയ്ത കുറിപ്പും അതിനൊപ്പം ചേർത്ത ചിത്രങ്ങളിൽ ഒരെണ്ണവും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്. എന്നാൽ ഇതിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒരെണ്ണം രാജിനൊപ്പമുള്ളതായിരുന്നു എന്നതാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് അടിസ്ഥാനം.
താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഏറ്റെടുത്ത വെല്ലുവിളികളെക്കുറിച്ചും ചെറിയ വിജയങ്ങൾ ആഘോഷിക്കുന്നതിനെക്കുറിച്ചും അവർ എഴുതി. ഈ ആഴ്ച ആദ്യം നടന്ന ചടങ്ങിൽ നടി തമന്നയും പങ്കെടുത്തിരുന്നു.
"ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി, എൻ്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോൾ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാർത്ഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം." സാമന്തയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
കുറിപ്പിനൊപ്പം സാമന്ത പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒരെണ്ണം രാജ് നിദിമോരുവിനൊപ്പം നിൽക്കുന്നതായിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈചിത്രംതന്നെയാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ നേടിയത്. ഇരുവരും തങ്ങളുടെ ബന്ധം പരോക്ഷമായി പുറത്തറിയിച്ചതാണോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്.
സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും 'ദ ഫാമിലി മാൻ 2' എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
Content Highlights: Samantha Ruth Prabhu shares inspiring life updates and a photo with director Raj Nidimoru, fueling relationship rumors. See the pics!
Published: 07 Nov 2025, 09:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented