തിയേറ്ററിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന സൈജു കുറുപ്പ് ചിത്രം 'മോഹിനിയാട്ട'ത്തെ പ്രശംസിച്ച് താരങ്ങൾ. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ് അടക്കമുളള താരങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ 'ഭരതനാട്യം 2: മോഹിനിയാട്ട'ത്തെ അഭിനന്ദിച്ച് എത്തിയത്. സൈജു കുറുപ്പിന്റെ പ്രകടനത്തെയും ടീമിനെ ഒന്നാകെയും താരങ്ങൾ അഭിനന്ദിച്ചു.

To advertise here,

തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സിന്റേയും ബാനറിലാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തിയത്. കൃഷ്ണദാസ് മുരളിയാണ് സംവിധാനം. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. സൈജു കുറുപ്പിന്റെ 150-ാം ചിത്രമെന്ന പ്രത്യേകതയുമുണ്ടിതിന്.

രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്, ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: ഷെഫീഖ് വി.ബി, സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാർ, ശബ്ദമിശ്രണം: വിപിൻ നായർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ.എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് VFX സ്റ്റുഡിയോ, പിആർഒ: എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് ആൻഡ് കോൺടെന്റ് ഡിസൈൻ: പപ്പറ്റ് മീഡിയ.