അരുൺ ഗോപി നിർമിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ‘കനകരാജ്യം’, ‘വീകം’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് സാഗർ. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി തില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.
ഒരു ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡിറ്റക്ടീവായി എത്തുന്നത് സൈജു കുറുപ്പാണ്. സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്‌മാൻ, ഷാജു ശ്രീധർ, റിയാ ജിത്തു, ഉത്തരാ ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു. സെപ്റ്റംബർ ഏഴിന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമത്തോടെ ചിത്രീകരണം ആരംഭിക്കുന്നു.
അരുൺ ഗോപി എക്‌സൈറ്റ്‌മെന്റ്, ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ, മാത്യു എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസർമാർ. പി.ആർ.ഒ.: വാഴൂർ ജോസ്.
Content Highlights: Sagar directs his second film, an investigative comedy thriller, produced by Arun Gopi. Saiju Kurup plays the lead detective role alongside an ensemble cast including Dhyan Sreenivasan. Filming is set to commence on September 7 with a switch-on ceremony in Edappally, Kochi
Published: 18 Aug 2026, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented