അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം നേടി രാജമൗലിയുടെ ആർ.ആർ.ആർ. റിലീസിന്റെ  മൂന്നാം ദിവസത്തെ കണക്കാണിത്. ലോകവ്യാപകമായാണ് ആർ.ആർ.ആർ. റിലീസ് ചെയ്തത്. കേരളത്തിൽ നിന്ന് പത്തുകോടി ഗ്രോസ് കളക്ഷൻ പിന്നിട്ട്‌ ഗംഭീര റിപ്പോർട്ടുമായി കുതിക്കുകയാണ് ആർ ആർ ആർ. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബോക്സ് ഓഫീസിൽ ഇനിയും റെക്കോഡുകൾ തിരുത്തുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.  

To advertise here,

വ്യത്യസ്തമായ തീയേറ്റർ അനുഭവം തന്നെയാണ് ആർ.ആർ.ആർ. ഒരുക്കുന്നത്. ത്രീ ഡി ഷോകളിൽ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് നൽകുന്ന വിധത്തിലാണ് സംവിധായകൻ രാജമൗലി ആർ.ആർ.ആർ.  തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ  വരെയുള്ള പ്രേക്ഷകർക്ക്  ഓരോ രംഗങ്ങളിലും മാസ്മരികാനുഭവം പകരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗംഭീര പ്രതികരണവും തിയേറ്റർ നിറഞ്ഞു കവിയുന്ന സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സിനിമാരംഗത്തു നിന്നും നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ‘മഹാരാജ’മൗലിയെന്നായിരുന്നു ശങ്കറിന്റെ അഭിനന്ദനം, റാം ചരൺ തകർത്തുവെന്ന് അല്ലു അർജുൻ, ഇമോഷണൽ മാസ്സ് എന്റർടെയ്നർ  എന്ന് അറ്റ്ലി അഭിപ്രായം രേഖപ്പെടുത്തി. കേരളത്തിലെ താരങ്ങളിൽ നിന്നും  ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങൾ അറിയിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയത്. 

പ്രശ്‌സത നിർമ്മാതാവ് ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്. ആർ. പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.