ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രമാണ് എസ്. എസ്. രാജമൗലി ഒരുക്കിയ ആർആർആർ. 95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ നാമനിർദേശം ലഭിച്ചതോടെ ചിത്രം ചരിത്രം കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ സ്റ്റീവൻ സ്പിൽബർഗ്! രാജമൗലിയുമൊത്തുള്ള സൂം കോളിലാണ് ആർആർആർ സമ്മാനിച്ച അനുഭവത്തെക്കുറിച്ച് സ്പിൽബർഗ് ആവേശഭരിതനായത് .
തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നാണ് സ്പിൽബർഗിന്റെ വാക്കുകൾ. അതിശയകരമായ ചിത്രം, കണ്ണിന് ലഭിച്ച മധുരം, അസാധാരണ അനുഭവം.... സ്പിൽബർഗ് ചിത്രത്തെക്കുറിച്ച് പറയുന്നു. തനിക്ക് കസേരയിൽ നിന്ന് എഴുന്നേറ്റ് നൃത്തം ചെയ്യാൻ തോന്നുന്നുവെന്നാണ് രാജമൗലി സ്പിൽബർഗിന്റെ വാക്കുകളോട് പ്രതികരിച്ചത്.
Content Highlights: Steven Spielberg on RRR, Rajamouli and Steven Spielberg Zoom Call
Published: 11 Feb 2023, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented