
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ആദ്യചിത്രം. അതിനു ശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ചിത്രത്തിന്റെ റീമേക്കായ '36 വയതിനിലേ' എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
ഇപ്പോളിതാ മലയാളവും തമിഴും വിട്ട് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റോഷൻ ആൻഡ്രൂസ്. ദേവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാഹിദ് കപൂർ ആണ് നായകനായി എത്തുന്നത്. ദേവ എന്ന് തന്നെയാണ് ഷാഹിദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നടന്റെ പിറന്നാൾ ദിനത്തിൽ റോഷൻ ആൻഡ്രൂസ് ഷാഹിദിന്റ പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.
സീ സ്റ്റുഡിയോയുമായി ചേർന്ന് സിദ്ദാർത്ഥ് റോയ് കപൂർ ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ. പൂജ ഹെഗ്ഡേ, പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 85 കോടി രൂപ മുതൽമുടക്കാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.
Content Highlights: roshan andrews, shahid kapoor, deva, bollywood films
Published: 26 Feb 2024, 11:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented