തിയേറ്ററില്‍ ഗംഭീര വിജയം നേടിയ 'രോമാഞ്ചം' ഒ.ടി.ടിയിലേയ്ക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ സ്ട്രീമിങ് ആരംഭിക്കും.

To advertise here,

ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'രോമാഞ്ച'ത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, സിജു സണ്ണി, സജിന്‍ ഗോപു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 

ബെംഗളൂരുവില്‍ താമസിക്കുന്ന ഒരുകൂട്ടം യുവാക്കള്‍ ഓജോ ബോര്‍ഡ് കളിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. സനു താഹിര്‍ ആണ് ഈ ഹൊറര്‍ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം. 

ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആയി ചേര്‍ന്ന്, ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍.