
നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മൂത്ത മകൻ ഷാരിഖ് ഹസ്സൻ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് വധു. ഓഗസ്റ്റ് എട്ടിനാണ് വിവാഹം. ഷാരിഖും മരിയയും ഏറെനാളായി പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ ഹൽദി ചടങ്ങുകൾ ആഘോഷമാക്കിയിരിക്കുകയാണ് റിയാസ് ഖാനും ഉമയും ബന്ധുക്കളും. ചടങ്ങിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ഡാൻസും പാട്ടുമായി ചടങ്ങ് ആഘോഷമാക്കുന്ന കുടുംബത്തെ വീഡിയോയിൽ കാണാം. വെെറലായ ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഉൾപ്പെടുത്തിയ റാപ്പ് ഗാനത്തിൻ്റെ അകമ്പടിയോടെയാണ് വീഡിയോ.
നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്. താരങ്ങളും സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തുന്നുണ്ട്. നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖിൻ്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
1992-ലായിരുന്നു റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനും ദമ്പതികൾക്കുണ്ട്.
Content Highlights: riyaz khan son Shariq getting married, uma riyaz khan
Published: 07 Aug 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented