അഫ്രദ് സംവിധാനം ചെയ്ത സ്വലാഹ് റഹ്മാൻ, ഫാരിസ് ഹിന്ദ് എന്നിവർ പ്രധാന കഥപാത്രമായ 'റിപ്ടൈഡ് 'എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പത്മരാജന്റെ ചെറുകഥയിൽ പ്രചോദനം കൊണ്ട ചിത്രം 80കളിൽ നടക്കുന്ന ഒരു റൊമാൻസ് /മൈസ്റ്ററി /ഡ്രാമ ഗണത്തിൽ ഉള്‍പെടുത്താവുന്നതാണ്. അഭിജിത് സുരേഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. 

To advertise here,

മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ ആദ്യ പ്രദർശനം നടന്നു. മീഡിയ വൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ ബെസ്റ്റ് ഫിലിം പുരസ്‌കാരം നേടി. സ്റ്റുഡന്റസ് വേൾഡ് ഇമ്പാക്ട് ഫിലിം ഫെസ്റ്റിവലിൽ ജൂറി പരാമർശവും നേടിയിട്ടുണ്ട്. ചിത്രം ശ്രീലങ്കൻ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ലോക പ്രദർശനം ചെയ്യും