സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍-2-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ വിജയദശമി ദിനത്തില്‍ റിലീസ് ചെയ്തു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.
വ്യാഴാഴ്ച പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമയുടെ നിഗൂഢവും ഗംഭീരവുമായ ലോകത്തിലേക്ക് കാഴ്ച ക്ഷണിക്കുന്നു. നയന്‍താര മൂക്കുത്തി അമ്മനായി തിരിച്ചെത്തുന്നു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന തുടര്‍ഭാഗത്തില്‍ നയന്‍താരയോടൊപ്പം മികച്ച താരനിര ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനംചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം വരാനിരിക്കുന്നത്.
ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന മൂക്കുത്തി അമ്മന്‍-2, അടുത്തവര്‍ഷം വേനലവധിക്കാണ് തിയേറ്ററിലെത്തുക.
Content Highlights: Nayanthara is back as Mookuthi Amman in the much-anticipated sequel. First look poster released, promising devotion, humor, and mass entertainment. Arriving next summer!
Published: 02 Oct 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented