താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ' മെയ് എട്ടിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പേരുപോലെതന്നെ രസകരമായ കഥയാണ് 'റിവോൾവർ റിങ്കോ'യിലൂടെ പറയുന്നത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരനായ പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളേയും, കുടുംബങ്ങളേയും ആകർഷിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ അവതരണം.

To advertise here,

വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു), ആദിശേഷ്, വിസാദ്, ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്‌സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു, ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ് പൊൻകുന്നം.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി. എഡിറ്റിങ് അയൂബ് ഖാൻ. കലാസംവിധാനം അരുൺ കൃഷ്ണ. മേക്കപ്പ് ബൈജു ശശികല. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ. സംഘട്ടനം ഫീനിക്‌സ് പ്രഭു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ സഞ്ജയ് ജി. കൃഷ്ണൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ചന്ദ്രമോഹൻ എസ്.ആർ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പാപ്പച്ചൻ ധനുവച്ചപുരം. പിആർഒ മഞ്ജു ഗോപിനാഥ്. സൗണ്ട് ബിനു ശശിറാം എഫക്ട്‌സ് എ.ബി. ജൂബിൻ. സൗണ്ട് മിക്‌സിങ് അഭിരാം യു.ബി. സ്റ്റിൽസ് ശാലു പേയാട്. വിഎഫ്എക്‌സ് ടി.എം.ഈ.എഫ്.എക്‌സ്. ഡിജിറ്റൽ പിആർ വിനു വിജയ്. ഡിസൈൻസ് യെല്ലോ ടൂത്ത്‌സ്.

കോഴിക്കോട്, കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ശ്രീപ്രിയ കമ്പയിൻസ് തീയറ്ററുകളിൽ എത്തിക്കും.