മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളിൽ ഒന്നാണ് മോഹൻലാൽ - ശോഭന. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നേരത്തെ ഒന്നിച്ചഭിനയിച്ച ഇരുവരും തുടരും എന്ന ചിത്രത്തിൽ കൂടി വീണ്ടും ഒന്നിക്കുകയാണ്. ഈ സിനിമയ്ക്ക് മുമ്പേ മോഹൻലാലുമായി ഒന്നിച്ചഭിനയിക്കാൻ തനിക്ക് അവസരമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് ശോഭന തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. 

To advertise here,

മോഹൻലാൽ - മീന തകർത്തഭിനയിച്ച ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിൽ തന്നെയായിരുന്നു ആദ്യം പരിഗണിച്ചതെന്നാണ് ശോഭന ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. എന്നാൽ അന്നേരം മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാൽ ദൃശ്യത്തിൽ അഭിനയിക്കാൻ സാധിക്കാതെ പോയെന്നും ശോഭന പറഞ്ഞു. 

'ദൃശ്യം തനിക്ക് വന്ന പടമാണ്. ചിത്രത്തിന്റെ തിരക്കഥ വരെ വായിച്ചതാണ്. എന്നാൽ ആ സമയത്ത് വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രം ചെയ്യേണ്ടതുണ്ടായതിനാൽ നടന്നില്ല'- ശോഭന പറഞ്ഞു.