ബോളിവുഡിൽ സഹനടനായി കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് ഭോജ്പുരി സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി വളരുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായി നടനും ബിജെപി എംപിയുമായ രവി കിഷന്റെ യോഗാഭ്യാസ വീഡിയോ. അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ മണ്ഡലമായ ഗൊരഖ്പുരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ അദ്ദേഹം യോഗാസനങ്ങൾ ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിച്ചതാണ് ശ്രദ്ധിക്കപ്പെട്ടത്. യോഗ ചെയ്യുന്നതിനിടയിൽ അദ്ദേഹം എന്തോ ചവയ്ക്കുന്നതായി വീഡിയോയിലുണ്ടെന്ന് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇത് പാൻ മസാലയാണെന്ന് അധികം വൈകാതെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു.
ഈ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ'ഗുഡ്ഖാസൻ' എന്ന പേരിൽ പുതിയൊരു ട്രോൾ തന്നെ ആരംഭിച്ചു. യോഗാസനങ്ങൾക്കിടയിൽ രവി കിഷൻ ഗുഡ്ഖ ചവയ്ക്കുകയാണെന്ന് പലരും ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തെ പരിഹസിച്ചുകൊണ്ട് നിരവധി പരിഹാസ കമന്റുകളാണ് എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നത്.
പലരും പല തരത്തിലാണ് ഈ വീഡിയോയോട് പ്രതികരിച്ചത്. ഇത് മോണകൾക്ക് ആശ്വാസം നൽകാനായി ഗുഡ്ഖ ചവച്ചുകൊണ്ടുള്ള 'ഫേസ് യോഗ' ആണെന്ന് ചിലർ പരിഹസിച്ചു. നടൻമാരായതുകൊണ്ട് അവർ അഭിനയിക്കുകയാണെന്നും, വെറും റീൽസിനും ഫോട്ടോഷൂട്ടിനും വേണ്ടിയാണ് ഇത്തരം യോഗാ സെഷനുകൾ അവർ നടത്തുന്നതെന്നും ചില ഉപയോക്താക്കൾ വിമർശിച്ചു. അദ്ദേഹം ചവയ്ക്കുന്നത് ഗുഡ്ഖയല്ല മറിച്ച് മറ്റെന്തോ ലഹരി പദാർത്ഥമാണെന്ന് വാദിക്കുന്നവരും ഇതിനിടയിലുണ്ട്.
ഭോജ്പുരി സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് രവി കിഷൻ. ബോളിവുഡിൽ സഹനടനായി കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് ഭോജ്പുരി സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി വളരുകയായിരുന്നു. നടനായും നിർമാതാവായും അദ്ദേഹം ആ മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിലവിൽ സിനിമയിലും രാഷ്ട്രീയത്തിലും അദ്ദേഹം ഒരേപോലെ സജീവമാണ്.
സമീപകാലത്ത് 'ലാപ്പതാ ലേഡീസ്', 'മാംല ലീഗൽ ഹേ' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ജൂലൈ 10-ന് പുറത്തിറങ്ങുന്ന 'ധമാൽ 4' ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം. ഇതിൽ വില്ലൻ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.
Content Highlights: Actor and BJP MP Ravi Kishan has become the target of online trolls after a video of him allegedly chewing gutkha during a public yoga session in Gorakhpur went viral, sparking the trending hashtag 'Gutkhasan'.
Published: 18 Jun 2026, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented