കാലിന് പരിക്കേറ്റ നടി രശ്മിക മന്ദാന വീണ്ടും സിനിമയിൽ സജീവമാകുന്നു. വിശ്രമത്തിലായിരുന്ന നടി സിനിമ പ്രൊമോഷന് പരിപാടികളിലടക്കം വീണ്ടും സജീവമായതായാണ് റിപ്പോര്‍ട്ട്. കാലിന് പരിക്കേറ്റ നടി വീല്‍ചെയറില്‍ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഹൈദരാബാദ് വിമാനത്താവളത്തില്‍ രശ്മിക മന്ദാന വീല്‍ചെയറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ ചിത്രമായ 'ഛാവ'യുടെ പ്രൊമോഷനായി മുംബൈയിലേക്ക് പോകാനായാണ് നടി വിമാനത്താവളത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ വന്നിറങ്ങിയ നടി ഏറെ ബുദ്ധിമുട്ടോടെ വീല്‍ചെയറില്‍ കയറിയിരിക്കുന്നതും പിന്നീട് വീല്‍ചെയറില്‍ വിമാനത്താവളത്തിനുള്ളിലേക്ക് പോകുന്നതുമാണ് ബുധനാഴ്ച പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കാലിന് പരിക്കേറ്റ വിവരം നടി രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ജിമ്മിലെ വര്‍ക്കൗട്ടിനിടെയാണ് പരിക്കേറ്റതെന്നും വിശ്രമം വേണ്ടിവരുമെന്നും നടി പറഞ്ഞിരുന്നു. ചിത്രീകരണം നടക്കുന്ന സിനിമകളുടെ സംവിധായകരോട് നടി ക്ഷമചോദിക്കുകയുംചെയ്തിരുന്നു.
Content Highlights: Rashmika Mandanna, recovering from a leg injury, was spotted at the airport in a wheelchair.
Published: 22 Jan 2025, 04:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented