
പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രം മനസ്സില്‍ അത്രയേറെ കുടിയേറിപ്പാര്‍ത്ത ഒരാളാണെന്ന് നടി രശ്മികാ മന്ദാന. ''ശ്രീവല്ലി എന്ന കഥാപാത്രം എന്നെ ഇതുവരെ വിട്ടുപോയിട്ടില്ല. മൂന്നുവര്‍ഷംമുന്‍പ് സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ മുതല്‍ ശ്രീവല്ലിയെ നിങ്ങളെല്ലാം ഏറ്റെടുത്താണ്. അതുകൊണ്ടുതന്നെയാകാം ശ്രീവല്ലി എന്റെയുള്ളില്‍നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാത്തത്. വീട്ടില്‍പ്പോലും ചിലനേരത്ത് ഞാന്‍ ശ്രീവല്ലിയെപ്പോലെ സംസാരിക്കാറുണ്ട്.- രശ്മിക പഞ്ഞു.
ശ്രീവല്ലിയെ മലയാളികളും ആവേശത്തോടെ ഏറ്റെടുത്തതില്‍ എനിക്ക് വലിയസന്തോഷമുണ്ടെന്നും രശ്മിക പറഞ്ഞു. ഈ ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണ്. കൂര്‍ഗില്‍നിന്നാണ് ഞാന്‍ വരുന്നത്. കേരളത്തോട് വളരെ അടുത്ത സ്ഥലമാണല്ലോ കൂര്‍ഗ്. കേരളത്തില്‍ എപ്പോള്‍ വരാനും എനിക്കിഷ്ടമാണ്. ഇവിടെയെത്തിയാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യം പായസമാണ്. നിങ്ങളുടെ പായസം എനിക്ക് എത്ര ഇഷ്ടമാണെന്നോ'' രശ്മിക കൂട്ടിച്ചേര്‍ത്തു.
''കൊച്ചിയില്‍ വന്നിറങ്ങിയ നേരംമുതല്‍ ഞാന്‍ ഇവിടത്തെ അല്ലു അര്‍ജുന്‍ ആരാധകരുടെ ആവേശം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അല്ലുവിനെ കാണാന്‍ എത്രയോപേരാണ് വിമാനത്താവളത്തിലും ഇവിടെയുമൊക്കെ കാത്തുനിന്നത്. പുഷ്പയുടെ രണ്ടാംഭാഗത്തിനുള്ള നിങ്ങളുടെ കാത്തിരിപ്പും അതുപോലെയാണെന്നറിയാം. പുഷ്പയുടെ രണ്ടാംവരവും നിങ്ങളെല്ലാം ഏറ്റെടുക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.
ആ സിനിമ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഒരല്പംപോലും നിരാശയുണ്ടാകില്ല. ആ സിനിമയിലെ ഡയലോഗുകള്‍ നിങ്ങളെല്ലാം പറയും. ആ സിനിമയിലെ നൃത്തച്ചുവടുകള്‍ക്കൊപ്പം നിങ്ങളും ആവേശത്തോടെ കൂടും. അത്രയേറെ ഭംഗിയായാണ് ഈ സിനിമ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്'' രശ്മിക പറഞ്ഞു.
Content Highlights: Rashmika Mandanna talks about her character, Srivalli, from Pushpa
Published: 01 Dec 2024, 11:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented