ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞുവന്ന കന്നഡ നടി രന്യ റാവു ഒരു വർഷത്തിനുശേഷം ജയിൽമോചിതയായി. 2025 മാർച്ചിലാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് അറസ്റ്റുചെയ്തത്.
ദുബായിൽനിന്ന് വരുകയായിരുന്ന നടിയെ 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വർണവുമായാണ് പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചുവെച്ച് കടത്തിക്കൊണ്ടുവരുകയായിരുന്നെന്നാണ് കേസ്. പിന്നീട് ഇവരുടെ കൂട്ടാളികളായ രണ്ടു പേരെയും അറസ്റ്റുചെയ്തു.
തുടർന്ന് ഇവരുടെ പേരിൽ കോഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്‌ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ്) നിയമം ചുമത്തി. ഈ നിയമം ചുമത്തപ്പെട്ടവരെ ജാമ്യംനൽകാതെ ഒരു വർഷത്തോളം തടങ്കലിൽ വെക്കാനാകും. അതിനാൽ, അറസ്റ്റിലായി 60 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് രന്യക്ക് കഴിഞ്ഞവർഷം മേയിൽ കോടതി ജാമ്യംഅനുവദിച്ചെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.
ഒരു വർഷക്കാലാവധി പൂർത്തിയാക്കിയതോടെയാണ് ഇപ്പോൾ പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു നടി.
Content Highlights: Actress Ranya Rao released after one year of detention. Arrested in March 2025 for smuggling 14.2 kg of gold worth 12.56 crore. Detained under the COFEPOSA act at Parappana Agrahara Central Jail. Release follows the completion of the one-year mandatory detention period
Published: 24 Apr 2026, 07:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented