പ്രതിഭാഗത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥനകളെ അവഗണിച്ച കോടതി സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാന്‍ തീരുമാനിക്കുകയും അടിയന്തര ഹിയറിങ് ആവശ്യം നിരാകരിക്കുകയും ചെയ്തു.

ഗോവ ചലചിത്രമേളയുടെ സമാപന സമ്മേളനത്തിലെ വികലമായ അനുകരണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം രൺവീർ സിങ്. 'കാന്താര' സിനിമയിലെ ദൈവത്തിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള പരാമർശവും അനുകരണവുമാണ് കേസിന് ആധാരം. നിയമനടപടികൾ നടനുമേൽ സമ്മർദ്ദമുണ്ടാക്കുന്നുവെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ഉടൻ ഹിയറിങ് നിശ്ചയിക്കണമെന്നും നടന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി ആവശ്യം അംഗീകരിച്ചില്ല. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മുൻഗണന നൽകുന്നതിലുളള ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ജസ്റ്റിസ് നാഗപ്രസന്ന ആവശ്യം നിരാകരിച്ചത്.
നടന് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും യഥാർഥത്തിൽ മതിപ്പാണ് ഉള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷക സംഘം കോടതിയിൽ വാദിച്ചു. ആത്മാർത്ഥമായ അഭിനന്ദനത്തെ ക്രിമിനൽ നിറം നൽകി ദുരുപയോഗം ചെയ്തതായി അഭിഭാഷകൻ വാദിച്ചു.നടൻ സമ്മർദ്ദത്തിലാണ്. പോലീസ് ഇതിനകം രണ്ട് നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതെല്ലാം നടനുമേൽ ഉണ്ടാക്കുന്ന സമ്മർദ്ദം കണക്കിലെടുത്ത് വിഷയം അടിയന്തരമായി പരിഗണിക്കണം. പരിഗണിക്കുന്ന ദിവസംതന്നെ തന്നെ ഹിയറിങ് നിശ്ചയിക്കണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രമുഖ ബോളിവുഡ് നടനായതുകൊണ്ട് മാത്രം അന്വേഷണം വേഗത്തിലാക്കണമോ അതോ ഒരു നടനുവേണ്ടി കോടതി ഇതിലും വേഗത്തിൽ പ്രവർത്തിക്കണമോ എന്ന് ജസ്റ്റിസ് നാഗപ്രസന്ന ചോദിച്ചു.
പ്രതിഭാഗത്തിന്റെ തുടർച്ചയായ അഭ്യർഥനകളെ അവഗണിച്ച കോടതി സാധാരണ നടപടിക്രമങ്ങൾ പാലിക്കാൻ തീരുമാനിക്കുകയും അടിയന്തര ഹിയറിങ് ആവശ്യം നിരാകരിക്കുകയും ചെയ്തു. ഇത്തരം കേസുകളിൽ സാധാരണയായി പാലിക്കുന്ന സമയക്രമം പിന്തുടരും. അതിനിടെ, ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് വിവാദമായത്. ഇതോടെ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. വേദിയിൽ രൺവീർ സിങ് പഞ്ചുരുളി ദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ച് അവഹേളിച്ചുവെന്നാണ് പരാതി. 'കാന്താര'യിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ ചാമുണ്ടി ദൈവത്തെ 'പെൺപ്രേതം' എന്ന് വിശേഷിപ്പിച്ചു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ പ്രവൃത്തി തുടർന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
Content Highlights: Bollywood star Ranveer Singh files petition in Karnataka High Court to quash criminal case over his Kantara Daiva portrayal imitation. Seeks justice amid controversy.
Published: 23 Feb 2026, 08:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented