ബോളിവുഡ് താരം രൺവീർ സിങ്ങിന് വിലക്കേർപ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്. ഡോൺ 3 എന്ന ചിത്രത്തിൽനിന്ന് അവസാനനിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞയാഴ്ച സംഘടന വിഷയത്തിൽ ഇടപെട്ടിരുന്നു. തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വിലക്ക് പ്രഖ്യാപിച്ചത്.
നിർമാണക്കമ്പനിയായ എക്‌സൽ എന്റർടെയ്ൻമെന്റ് ആണ് രൺവീറിനെതിരേ സംഘടനയെ സമീപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രൺവീർ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിർമാണക്കമ്പനി ആരോപിക്കുന്നു. തങ്ങളുമായി രൺവീർ മൂന്ന് ചിത്രങ്ങൾക്കുള്ള കരാറിൽ ഏർപ്പെട്ടിരുന്നതായി നിർമാണക്കമ്പനി പരാതിയിൽ പറയുന്നു.
45 കോടി നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർമാണക്കമ്പനിയുടെ ആവശ്യം. പ്രശ്‌നത്തിൽ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിർദേശം നൽകി.
'ധുരന്ധർ' ഒന്നും രണ്ടും ഭാഗങ്ങൾ വിജയിച്ചു നിൽക്കവെയാണ് രൺവീറിന് വിലക്കുവരുന്നത്. തുടർവിജയങ്ങളുടെ പശ്ചാത്തലത്തിൽ താരമൂല്യം ഉയർന്നുനിൽക്കവെയുള്ള വിലക്ക് രൺവീറിന് കനത്ത തിരിച്ചടിയാണ്.
Content Highlights: FWICE imposed a ban on Ranveer Singh due to his sudden exit from Don 3. Excel Entertainment claims the exit caused significant financial losses. The production house is seeking 45 crore in damages. The ban prevents collaboration with the actor until the dispute is resolved. The incident impacts the actor's career momentum following recent successes
Published: 25 May 2026, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented