
കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ ഷോയ്ക്കെതിരേ നടൻ റൺബീർ കപൂർ സംസാരിക്കുന്ന ദൃശ്യങ്ങൾ വെെറലാകുന്നു.
''എനിക്ക് കോഫി വിത്ത് കരൺ മടുത്തു. ഈ സീസണിൽ പങ്കെടുക്കാൻ എന്നെ നിർബന്ധിച്ചു. ഞാൻ വരില്ലെന്ന് തീർത്തു പറഞ്ഞു. സത്യത്തിൽ ഞാനും അനുഷ്കയും ഈ ഷോയ്ക്കെതിരേ സിനിമാരംഗത്തെ എല്ലാവരെയും ചേർത്തു നിർത്തി പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്. ഇത് ശരിയല്ല, നമ്മളെ ഉപയോഗിച്ച് അയാൾ കാശുണ്ടാക്കുന്നു. അവസാനം അത് നമ്മളെ കുഴപ്പത്തിലെത്തിക്കുന്നു. ഇത് ശരിയല്ല''- റൺബീർ പറയുന്നു.
റൺബീറിന്റെ ആരാധകരടക്കം ഒട്ടനവധിപേർ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വർഷം മുൻപത്തെ ദൃശ്യമാണിതെന്നാണ് സൂചനകൾ.
കോഫി വിത്ത് കരൺ ഒട്ടനവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഷോയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും ബി.സി.സിയുടെ വിലക്കു നേരിട്ടിരുന്നു.
നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് ശേഷം സ്വജനപക്ഷപാതത്തിന്റെ പേരിൽ കരൺ ജോഹർ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഷോയിലെ ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലായി. അതിൽ സോനം കപൂർ, ആലിയ ഭട്ട് എന്നിവരുടെ എപ്പിസോഡുകൾ വലിയ വിവാദമായിരുന്നു. സുശാന്തിനെഅപമാനിച്ചുവെന്നാരോപിച്ച് സോനത്തിനും ആലിയക്കുമെതിരേ കടുത്ത സെെബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
Content Highlights: Ranbir Kapoor against Coffee with Karan, making money using Bollywood stars and landing them in trouble, Karan Johar show
Published: 23 Jun 2020, 07:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented