ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തിയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന 'ഡബിൾ ഐ സ്മാർടിന്റെ' പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
പോസ്റ്ററിൽ പുതിയൊരു ഗെറ്റപ്പിലാണ് റാമിനെ കാണാനാകുന്നത്. ശിവലിംഗവും പോസ്റ്ററിന്റെ ബാക്ഗ്രൗണ്ടിൽ കാണാം. ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേറ്റുകളുമായി അണിയറപ്രവർത്തകർ വരുംദിവസങ്ങളിൽ എത്തും. കാവ്യ താപർ നായികയായി എത്തുമ്പോൾ ബിഗ് ബുൾ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്ത് എത്തുന്നു. ഐ സ്മാർട് ശങ്കർ പോലെ തന്നെ ഡബിൾ ഐ സ്മാർട്ടിലും ആക്ഷൻ പാക്കഡ് ക്ലൈമാക്സ് രംഗങ്ങൾ പ്രതീക്ഷിക്കാം. ആദ്യഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ചിത്രം എത്തുമ്പോൾ ഇരട്ടി എൻ്റർടെയിൻമെൻ്റാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
റാമിന്റെ ആരാധകർക്കുള്ള മികച്ച വിരുന്നായിരുന്നു ടീസർ. ഛായാഗ്രഹണം - സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യുസിക്ക് - മണി ശർമ്മ , സ്റ്റണ്ട് ഡയറക്ടർ - കെച്ച, റിയൽ സതീഷ്, പി ആർ ഒ - ശബരി
Content Highlights: ram pothineni puri jagannath movie double ismart release date announced
Published: 16 Jun 2024, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented