
ലൈഗറിന് പിന്നാലെ സംവിധായകന്‍ പുരി ജഗന്നാഥിന് വീണ്ടും ബോക്‌സ് ഓഫീസില്‍ നിരാശ. സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം 'ഐ സ്മാര്‍ട് ശങ്കര്‍' തിയേറ്ററുകളില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് റാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 'ഡിബിള്‍ ഐ സ്മാര്‍ട്ട്' റിലീസ് ചെയ്തത്. ഓഗസ്റ്റ് 15-ന് ആഗോള റിലീസായെത്തിയ ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസ് ദിനത്തില്‍ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. 7. 35 കോടിയോളം വരുമാനം നേടി. എന്നാല്‍ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിരൂപണങ്ങളും പുറത്തുവന്നതോടെ രണ്ടാം ദിനം 1.5 കോടി മാത്രമാണ് വരുമാനം നേടിയത്. തൊട്ടടുത്ത ദിവസം 1.3 കോടിയും. തണുത്ത പ്രതികരണം ലഭിച്ചതോടെ പ്രദര്‍ശനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. ഇതുവരെ 11. 2 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്.
2022-ല്‍ റിലീസ് ചെയ്ത ലൈഗറിന്റെ പരാജയത്തിന് ശേഷം കടുത്ത നിരാശയിലായിരുന്നു പുരി ജഗന്നാഥ്. വിജയ് ദേവരകൊണ്ടയെ നായകനാക്കി സംവിധാനം ചെയ്ത ലൈഗര്‍ വന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. കേരളത്തിലടക്കം വലിയ പ്രചരണ പരിപാടികള്‍ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 3000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍, മൈക്ക് ടൈസണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യദിനം റെക്കോഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോഴേക്കും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 77 ശതമാനവും ഹിന്ദി ബെല്‍റ്റിന്‍ 50 ശതമാനവും വരുമാനം ഇടിയുകയായിരുന്നു. ചിത്രം പരാജയപ്പെട്ടതിന് പിന്നാലെ സംവിധായകന് നേരെ വിതരണക്കാരുടെ ഭാഗത്തുനിന്നും ഭീഷണികള്‍ ഉയര്‍ന്നു. തുടര്‍ന്ന് പുരി ജഗന്നാഥ് പോലീസില്‍ പരാതി നല്‍കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു.
പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗന്നാഥ്, ചാര്‍മി കൗര്‍, ധര്‍മ്മ പ്രൊഡ്ക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍ എന്നിവരാണ് ലൈഗര്‍ നിര്‍മിച്ചത്. 125 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 60 കോടി മാത്രമാണ് നേടാനായത്.
പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ഡബിള്‍ ഐ സ്മാര്‍ട്ടും നിര്‍മിച്ചത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. കാവ്യാ ഥാപ്പര്‍ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിന്‍ഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെര്‍ വംശി എന്നിവരും വേഷമിട്ടിരിക്കുന്നു.
Content Highlights: Double iSmart' box office collections, film sees a dip, Liger failure, puri jagannadh
Published: 20 Aug 2024, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented