സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആദ്യ രണ്ട് ഡാൻസ് നമ്പറുകൾക്ക് ശേഷം, തെലുങ്ക് സൂപ്പർ താരം റാം പൊതിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത 'ഡബിൾ ഐസ്മാർട്ടി'ലെ മൂന്നാമത്തെ ഗാനമെത്തി. പ്രണയ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 'ക്യാ ലഫ്ഡ' എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ ഹർഷ ഇമാനിയാണ്. നായകൻ റാം പൊതിനേനി, നായിക കാവ്യാ ഥാപ്പർ എന്നിവരുടെ പ്രണയ നിമിഷങ്ങൾ ഉൾപ്പെടുത്തിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ധനുജ്ഞയ് സീപന, സിന്ധുജ ശ്രീനിവാസൻ എന്നിവർ ചേർന്നാണ്.
ഈ ചിത്രത്തിലെ ഗാനങ്ങളായ 'സ്റ്റെപ് മാർ', 'മാർ മുന്താ ചോട് ചിന്ട' എന്നിവയുടെ ലിറിക് വീഡിയോകൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ വർഷം ഓഗസ്റ്റ് 15-നാണ് ആഗോള റിലീസായി ഡബിൾ ഐസ്മാർട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക. ബോളിവുഡ് താരം സഞ്ജയ് ദത്ത്, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഡബിൾ ഐസ്മാർട്ട് നിർമിച്ചിരിക്കുന്നത് പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ സ്മാർട്ട് വെള്ളിത്തിരയിലെത്തുക.
ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ, റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ ജിതേൻ ശർമ, സിഇഒ- വിഷ്ണു റെഡ്‌ഡി, വേൾഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്റർടൈൻമെന്റ്, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ എന്നിവരാണ്. പിആർഒ -ശബരി.
Content Highlights: ram pothineni movie double ismart new song released
Published: 29 Jul 2024, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented