മാരി സെല്‍വരാജിന്റെ ധ്രുവ് വിക്രം ചിത്രം 'ബൈസണ്‍ കാളമാട'ന്റെ സെറ്റില്‍ മരണത്തെ മുഖാമുഖം കണ്ട അപകടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രജിഷ വിജയന്‍. ചിത്രീകരണത്തിനായി വെള്ളത്തിലേക്ക് ചാടിയപ്പോള്‍ മുങ്ങിത്താഴ്തുപോയ സംഭവമാണ് നടി പറഞ്ഞത്. സംവിധായകന്‍ മാരി സെല്‍വരാജ് തന്നെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയെന്നും നടി ഓര്‍ത്തെടുത്തു. രണ്ടുദിവസം മുമ്പ് നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിലാണ് നടി സംഭവം വൈകാരികമായി ഓര്‍ത്തെടുത്തത്.
മാരി സെല്‍വരാജിന്റെ ‘കര്‍ണ്ണന്‍’ എന്ന ചിത്രത്തിനായി അത്യാവശ്യം നീന്തല്‍ പഠിച്ചിരുന്നുവെന്ന് നടി പറഞ്ഞു. 'ബൈസണി'ന്റെ ചിത്രീകരണത്തിനിടെ, പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനുണ്ടെന്ന് മാരി സാര്‍ പറഞ്ഞു. കര്‍ണ്ണന്‍ കഴിഞ്ഞ് ഏകദേശം നാലുവര്‍ഷത്തോളമായി, നീന്തല്‍ ഞാന്‍ ഏറെക്കുറെ മറന്നുപോയിരുന്നു. എങ്കിലും ആ സീനില്‍ അഭിനയിക്കാന്‍ ഞാന്‍ ആവേശത്തിലായിരുന്നു. അത് ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹത്തോട് പറഞ്ഞു'- നടി പറഞ്ഞു.
'ആദ്യം അനുപമ പരമേശ്വരന്‍ ചാടി. പിന്നാലെ ഞാനും. പക്ഷെ, ഞാന്‍ ആഴത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങി. ഒരുനിമിഷം എന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ശരിക്കും കരുതി. ഭാഗ്യവശാല്‍, സംഘത്തിലുള്ളവര്‍ ചേര്‍ന്ന് എന്നെ രക്ഷപ്പെടുത്തി. ശ്വാസം നേരെയായി ചുറ്റും നോക്കിയപ്പോള്‍, ഞാന്‍ കാണുന്നത് നനഞ്ഞുനില്‍ക്കുന്ന മാരി സാറിനേയാണ്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ഷൂസും സണ്‍ഗ്ലാസുമടക്കം അദ്ദേഹം വെള്ളത്തിലേക്ക് ചാടിയിരുന്നു. സെറ്റില്‍ അഞ്ച് ലൈഫ്ഗാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും ആദ്യ വെള്ളത്തിലേക്ക് എടുത്തുചാടിയത് അദ്ദേഹമാണ്. ആ നിമിഷം സംവിധായകന്‍ എന്നതിലുപരി, ഒരുവ്യക്തി എന്ന നിലയിലും അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം വര്‍ധിച്ചു'- രജിഷ കൂട്ടിച്ചേര്‍ത്തു.
Content Highlights: Actress Rajisha Vijayan recounts a harrowing incident on the sets of Mari Selvaraj`s `Bison` where she nearly drowned. She shares the director`s quick response and her gratitude
Published: 15 Oct 2025, 09:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented