
തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് പരിഹരിക്കുന്ന പ്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലായിരുന്ന തമിഴ് സൂപ്പർ താരം രജനികാന്തിന്റെ ആരോഗ്യത്തിനായി പ്രത്യേക വഴിപാടുകളും പ്രാർഥനകളുമായി ആരാധകർ. താരം കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയിരുന്നു.
രജനിയുടെ ആരോഗ്യത്തിനായും ഏറ്റവും പുതിയ ചിത്രം അണ്ണാത്തെയുടെ വിജയത്തിനായും മധുര തിരുപ്പറങ്കുണ്ട്രം ക്ഷേത്രത്തിൽ ആരാധകർ 'മൺ ചോറ്' (ക്ഷേത്രാങ്കണത്തിലുള്ള കല്ലുകൾ വൃത്തിയാക്കി അവിടെ നിന്ന് ഊണ് കഴിക്കുന്ന വഴിപാട്) നടത്തിയും നൂറ്റിയെട്ട് തേങ്ങകൾ ഉടച്ചും പ്രാർഥനകൾ നടത്തി.
തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി 9.30-ഓടെ അദ്ദേഹം ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മടങ്ങി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഞായറാഴ്ച രാവിലെ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനികാന്തിനെ കണ്ടിരുന്നു.
content highlights : Rajinikanths fans perform special prayers for his speedy recovery
Published: 01 Nov 2021, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented