
രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ പ്രണയഗാനം പുറത്ത്. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.
'സാര കാട്രേ' എന്ന് തുടങ്ങുന്ന ഗാനം സിദ് ശ്രീറാമും ശ്രേയാ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾക്ക് ഡി.ഇമ്മനാണ് സംഗീതം. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നേരത്തെ അന്തരിച്ച പ്രിയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച അണ്ണാത്തെയിലെ ഗാനം പുറത്തിറങ്ങിയിരുന്നു. സിരുത്തെ ശിവയാണ് അണ്ണാത്തെ സംവിധാനം ചെയ്യുന്നത്.
കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.
Content Highlights : Annaatthe movie song sung by Sid Sriram and Shreya Ghoshal Rajinikanth Nayanthara
Published: 10 Oct 2021, 09:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented