രജനികാന്ത്- വിജയ് ആരാധകര്‍ തമ്മിലുള്ള വടംവലിയാണ് കുറച്ച് കാലങ്ങളായി തമിഴ്‌സിനിമയില്‍ നിന്നുള്ള ഒരു വാര്‍ത്ത. വിജയ് ചിത്രം 'വാരിസി'ന്റെ ഓഡിയോ ലോഞ്ചിനിടെ നടന്‍ ശരത് കുമാര്‍ പറഞ്ഞ വാക്കുകളാണ് 'സൂപ്പര്‍സ്റ്റാര്‍' വിവാദത്തിന് തുടക്കമിട്ടത്. വിജയ് ഒരിക്കല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നുമായിരുന്നു ശരത് കുമാര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിജയ്ക്കും സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത്.
കുറച്ചു മാസങ്ങള്‍ക്ക് ശേഷം ജയിലര്‍ ട്രെയ്‌ലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശവും വിവാദത്തിലിടം നേടി. ''പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.''ഇതായിരുന്നു രജനിയുടെ വാക്കുകള്‍. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്‌യെ ആണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതോടെ ഫാന്‍ ഫൈറ്റ് കടുത്തു.
ഇപ്പോള്‍ രജനികാന്തിന്റെ ഭാര്യയും ഗായികയുമായ ലതാ രജനികാന്തിന്റെ പേര് ആരാധകരുടെ പോരിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്. 'ലിയോ' സിനിമ ദുരന്തമാണെന്ന രജനി ഫാന്‍സിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു എന്ന് ആരോപിച്ചാണ് വിജയ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. സംഭവം വിവാദമായതോടെ രജനികാന്തിന്റെ പിആര്‍ഒ റിയാസ് കെ. അഹമ്മദ് രംഗത്തെത്തി.
ലതാ രജനികാന്തിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ഷോട്ടുകളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിയാസ്. ലത രജനികാന്തിന്റെ യഥാര്‍ഥ എക്‌സ് അക്കൗണ്ടിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.
Content Highlights: Rajinikanth's PRO clarifies about fake X account, Latha Rajinikanth, Vijay, Leo Movie
Published: 07 Nov 2023, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented