
ചെന്നൈ: ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് നടന്‍ രജനീകാന്ത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വീഡിയോയില്‍ പറഞ്ഞതിന് അദ്ദേഹം ട്വിറ്ററില്‍ത്തന്നെ വിശദീകരണക്കുറിപ്പിറക്കി. കഴിഞ്ഞദിവസമാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രജനീകാന്ത് വീഡിയോ പുറത്തിറക്കിയത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു.
വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ പ്രാധാന്യം വിവരിക്കുന്നതിനിടയില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാതിരുന്നാല്‍ വൈറസ് പടരുന്നത് തടയാമെന്ന് രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരുദിവസംമാത്രം വീട്ടിലിരുന്നാല്‍ വൈറസ് വ്യാപനം തടയാനാകുമെന്ന തരത്തില്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടെന്ന് രജനി പറഞ്ഞു. അതുകൊണ്ടാണ് വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തത്.
തന്റെ വാക്കുകളെ ശരിയായ അര്‍ഥത്തില്‍ കണ്ടവര്‍ക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും രജനി അഭ്യര്‍ഥിച്ചു. കോവിഡ് 19നെ സംബന്ധിച്ച ശരിയായ വിവരങ്ങളെത്തിക്കാന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതിന് നന്ദി തലൈവാ എന്ന കമന്റുമായി ട്വിറ്റര്‍ ഇന്ത്യയുടെ ഔദ്യോഗിക ഹാന്‍ഡില്‍ രജനിയുടെ വിശദീകരണം നല്‍കുകയും ചെയ്തു.
Content Highlights : rajinikanth clarifies by tweet corona video controversy covid 19 janta curfew
Published: 24 Mar 2020, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented