മുംബൈ: തമിഴ് സിനിമാതാരം രജനീകാന്തിന്റെ ജീവിതം ബോളിവുഡിൽ സിനിമയാക്കുന്നു. പ്രമുഖ സിനിമാനിർമാതാവായ സാജിദ് നദിയാവാലയാണ് നിർമാണം.
ബസ്‌കണ്ടക്ടർ സ്ഥാനത്തുനിന്ന് സിനിമയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർതാരമായി വളർന്ന ജീവിതമാണ് രജനീകാന്തിന്റേത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
രജനീകാന്തും അദ്ദേഹത്തിന്റെ കുടുംബവുമായി നദിയാവാല നിരന്തരം ബന്ധംപുലർത്തിയിരുന്നു.
രജനീകാന്ത് എന്ന താരത്തെക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കുമെന്ന് നദിയാവാല പറയുന്നു.
Content Highlights: rajinikanth biopic movie in bollywood
Published: 03 May 2024, 06:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented