വൈസ് കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന സിനിമയുടെ ട്രെയ്‌ലര്‍ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമാണ് 'രാജകന്യക'.

To advertise here,

ആത്മീയ രാജന്‍, രമേശ് കോട്ടയം, ഭഗത് മാനുവല്‍, ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്‍, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്‍, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോണ്‍ സഹിം, ദേവിക വിനോദ്, ഫാദര്‍ സ്റ്റാന്‍ലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വര്‍ഗീസ്, സോഫിയ ജെയിംസ്, ഫാദര്‍ വര്‍ഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രന്‍, ഫാദര്‍ ജോസഫ് പുത്തന്‍പുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദര്‍ അലക്‌സാണ്ടര്‍ കുരീക്കാട്ട്, ടോമി ഇടയാല്‍, ടോണി, അനില്‍, ബാബു വിതയത്തില്‍, സുനില്‍കുമാര്‍, ജിയോ മോന്‍ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുല്‍ മജീദ്, അഭിഷേക് ടി.പി, പ്രാര്‍ഥന പ്രശോഭ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജില്‍സണ്‍ ജിനു, വിക്ടര്‍ ജോസഫ് എന്നിവരുടെ വരികള്‍ക്ക് അരുണ്‍ വെണ്‍പാല സംഗീതം പകരുന്നു. കെ.എസ്. ചിത്ര, മെറിന്‍ ഗ്രിഗറി, അന്ന ബേബി, രഞ്ജിന്‍ രാജ്, വില്‍സണ്‍ പിറവം എന്നിവരാണ് ഗായകര്‍. രഞ്ജിന്‍ രാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. അരുണ്‍കുമാര്‍, ആന്റണി ജോസഫ് ടി എന്നിവരാണ് ഛായാഗ്രഹണം.

എഡിറ്റര്‍: മരിയ വിക്ടര്‍, ആര്‍ട്ട് ഡയറക്ടര്‍: സീമോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോസ് വരാപ്പുഴ, മേക്കപ്പ്: മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടര്‍: ദിലീപ് പോള്‍, കോസ്റ്റ്യൂംസ്: സിജി തോമസ് നോബല്‍, ഷാജി കൂനമ്മാവ്, സംഘട്ടനം: അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ജോര്‍ജ് ജോളി, ഡിസൈന്‍: ഐഡന്റ് ഡിസൈന്‍ ലാബ്, ഓഡിയോഗ്രാഫി: അജിത്ത് എബ്രഹാം ജോര്‍ജ്.

ഒരേസമയം ഫാമിലി ഓഡിയന്‍സിനും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കിയ ഫാന്റസി ത്രില്ലര്‍ ചിത്രമായ 'രാജകന്യക' ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സമുദ്രഗിരി ഗ്രാമത്തിന്റെ കഥ പറയുന്നു. ഓഗസ്റ്റ് ഒന്നിന് ആദ്യം കേരളത്തിലും തുടര്‍ന്ന് മറ്റു ഭാഷകളിലുമായി ലോകമെമ്പാടും റിലീസ് ചെയ്യും.

ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, വിതരണം: വൈസ് കിംങ് മൂവിസ് ത്രൂ വള്ളുവനാടന്‍ സിനിമാ കമ്പനി, പിആര്‍ഒ: എ.എസ്. ദിനേശ്.