
റഹ്മാൻ നായകനായെത്തിയ സമാറ വിജയകരമായി പ്രദർശനം തുടരുന്നു. കാലികപ്രസക്തിയുള്ള വിഷയവുമായി റിലീസ് ചെയ്ത സയൻസ് ഫിക്ഷൻ ചിത്രമാണിത്. നാലുവർഷത്തിനുശേഷം മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചിത്രത്തിലൂടെ റഹ്മാൻ.
നവാഗതനായ ചാൾസ് ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ വിപത്തായ രോഗം പടർത്തുന്ന വൈറസുകളെ അതിജീവിക്കാൻ ഒരു സമൂഹം നടത്തുന്ന ശ്രമങ്ങളും ആ വൈറസിനെ കൂട്ടുപിടിച്ച് ലോകം നശിപ്പിക്കാൻ ഒരുങ്ങുന്ന കുറെയധികം ആളുകളേയും സമാറയിൽ കാണാം.
രണ്ടു കൊലപാതകങ്ങൾ അന്വേഷിക്കാനായി എത്തുന്ന ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ റഹ്മാൻ എത്തുന്നത്. അയാളുടെ ഉദ്യമങ്ങൾക്ക് കൂട്ടായി ഡോക്ടർ അലനും ഡോക്ടർ സക്കീറും ചേരുന്നു. ആഗോള പ്രാധാന്യമുള്ള വിഷയത്തെ ഗംഭീരമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. മേക്കിംഗ് രീതി കൊണ്ടും ചിത്രം ചർച്ച ചെയ്യപ്പെടുകയാണ്.
ആലാപന ശൈലി കൊണ്ട് മനസ്സുകൾ കീഴടക്കിയ കെ. കെ അവസാനമായി പാടിയതും ഈ ചിത്രത്തിനു വേണ്ടിയാണ്. ഭരത്, ബിനോജ് വില്യ, രാഹുൽ മാധവ്, ടിനിജ്, സഞ്ജന ദീപു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ താരങ്ങളുടെ പ്രകടനവും കെെയടി നേടുന്നുണ്ട്.
Content Highlights: rahman movie samara running successfully
Published: 14 Aug 2023, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented